തെരുവിൻ്റെ മക്കൾക്ക് ബിരിയാണി: പാഥേയം പദ്ധതിയുമായി ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർനാഷണലും, വോയ്സ് ഓഫ് ചിറ്റാരിക്കാലും
ചിറ്റാരിക്കാൽ : ചിറ്റാരിക്കാൽ വൈസ്മെൻ ഇന്റർനാഷണലിന്റെയും , വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ദിനങ്ങളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തെരുവുകളിൽ ബിരിയാണി വിതരണം ചെയ്യുന്ന പരിപാടി പാഥേയത്തിന് തുടക്കമായി. പരിപാടിയുടെ വിതരണോദ്ഘാടനം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് വൈസ്മെൻ ഇന്റർ നാഷണൽ ട്രഷറർ റ്റി എം ജോസ് നിർവഹിച്ചു. ചിറ്റാരിക്കാൽ വൈസ്മെൻ പ്രസിഡന്റ് ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് നിവാസ് ട്രഷറർ ജിയോ ചെറിയമൈലാടിയിൽ, സണി മൈലിക്കൽ, സിമ്ന ജിയോ തുടങ്ങിയവർ നേതൃത്വം നൽകി. പല പ്രദേശങ്ങളിലായി 300 ഓളം ബിരിയാണി പൊതികൾ ഇവർ വിതരണം ചെയ്തു.
No comments