Breaking News

കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥി തൊഴിലാളികൾ രണ്ട് പൊലീസ് ജീപ്പുകൾ കത്തിച്ചു; അഞ്ച് പൊലീസുകാർക്ക് പരുക്ക്


എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു. അഞ്ച് പൊലീസുകാര്‍ക്ക് പരുക്ക്. ക്രിസ്മസ് കരോളിനെ തുടര്‍ന്നുളള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. തര്‍ക്കത്തെ തുടര്‍ന്ന് തൊഴിലാളികള്‍ പരസ്പരം ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സ്ഥലത്തെത്തിയ പൊലീസിന് നേരേയും ആക്രമം അഴിച്ചുവിടുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അതിഥി തൊഴിലാളികള്‍ ചേർന്ന് പൊലീസിനെ ക്രൂരമായി മർദിക്കുകയും ചെയ്തു.സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാന്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമം നടത്തിയ അതിഥി തൊഴിലാളികള്‍ കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരെന്നാണ് വിവരം. സംഭവത്തെ തുടർന്ന് നിരവധി പേരെ പൊലീസ് കസ്റ്റ്ഡിയിലെടുത്തിട്ടുണ്ട്.

No comments