Breaking News

പട്ടികവർഗക്കാരുടെ ഭൂപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിൻ്റെ അധ്യക്ഷതയിൽ സമരസമിതിയുമായി ചർച്ച നടത്തി

കാസർകോട്: ഭൂരഹിത പട്ടിക വർഗക്കാർക്ക് ഭൂമി ലഭ്യമാക്കന്നതിന് കൃഷി യോഗ്യവും വാസയോഗ്യവുമായ ഭൂമി ലാൻഡ് ബാങ്കിലേക്ക് നൽകാൻ തയ്യാറുള്ള ഭൂമിഉടമകൾ പട്ടിക വർഗ വികസന ഓഫീസർക്ക് അപേക്ഷ നൽകണമെന്നും അതിനുള്ള വിജ്ഞാപനം ഉടൻ പുറപ്പടുവിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. സർക്കാറിന്റെ നിലവിലുള്ള മാർഗനിർദ്ദേശപ്രകാരം പരിശോധന നടത്തി നടപടികൾ പാലിച്ച് വേഗത്തിൽ അർഹരായ പട്ടിക വർഗ കുടുംബങ്ങൾക്ക് കാലതാമസമില്ലാതെ ഭൂമി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. എ ഡി എം എ കെ രമേന്ദ്രൻ ,പട്ടിക വർഗ വികസന ഓഫീസർ സാജു പോലീസ് ഇൻസ്പെക്ടർ അജിത് കുമാർ സമരസമിതി പ്രവർത്തകരായ കൃഷ്ണൻ പരപ്പച്ചാൽ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

No comments