Breaking News

സി.പി.എം ലക്ഷ്യം വെക്കുന്നത് കോൺഗ്രസ് മുക്ത കേരളം : വി.ഡി സതീശൻ കോൺഗ്രസിന്റെ 137 ആം ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് പി.ടി തോമസ് നഗറിൽ നടന്ന പൊതുസമ്മേളനം വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു


കോണ്‍ഗ്രസ് മുക്ത ഭാരതം ബി.ജെ.പിയുടെ ലക്ഷ്യമാണെങ്കില്‍ കോണ്‍ഗ്രസ് മുക്ത കേരളമാണ് സി.പി.എം ലക്ഷ്യം വെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ഈയൊരു ലക്ഷ്യത്തിന് വേണ്ടി ഭൂരിപക്ഷ - ന്യൂനപക്ഷ സംഘടനകളെ കൂട്ട് പിടിക്കുകയാണ്. പ്രത്യ യശാസ്ത്രപരമായ അടിത്തറയാണ് കോണ്‍ഗ്രസിന്റെ ശക്തി. ഫാസിസത്തിനെതിരെ ഈ പാര്‍ട്ടിയെ ന്നും മുന്നിലുണ്ടാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ 137 ആം ജന്മദിനത്തോടനു ബന്ധിച്ച് കാഞ്ഞങ്ങാട് പി.ടി തോമസ് നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ പ്രീണനമാണ് സി.പി.എം ഉന്നം വെക്കുന്നത്. സില്‍വ ര്‍ലൈന്‍ അശാസ്ത്രീയമാണെന്നും സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ സി.പി.എം പെടാപാട് പെടുകയാണന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. സി.പി.എമ്മിന് വര്‍ഗീയത യുടെ തിമിരം ബാധിച്ചിരിക്കുന്നു. അതുകൊണ്ടാണ് സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പോലും വര്‍ഗീ യത കൊണ്ടുവരുന്നത്. പദ്ധതിയെ എതിര്‍ക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തും സി.പി.ഐയും വര്‍ഗീയ സംഘടനയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. കാസര്‍ഗോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ കോഴിക്കോട് എംപി എം.കെ രാഘവന്‍, കെ.പി. സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദീഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ തുടങ്ങിയവര്‍ തേതൃത്വം നല്‍കി.


No comments