Breaking News

"ഒടയംചാൽ ചെറുപുഴ റോഡിലെ നിർമ്മാണം നിലച്ച എടത്തോട് നായ്ക്കയം ഭാഗത്തെ യാത്രാദുരിതം പരിഹരിക്കണം": കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി

പരപ്പ : ഒടയംചാൽ ചെറുപുഴ റോഡിലെ എടത്തോട് കയറ്റത്തിലെ റോഡ് നിർമ്മാണം പാതി വഴിയിൽ നിലച്ചതിനെതിരെ ഒന്നാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി


കേരളത്തിന്റെ പ്രിയപ്പെട്ട പൊതു മരാമത്ത്‌ വകുപ്പ് മന്ത്രി എന്ന് തീരും ഈ റോഡിന്റെ ദുരവസ്ഥ എന്ന ബാനറുമായി പ്രകടനമായിട്ടാണ് കോൺഗ്രസ്സ് പ്രവർത്തകർ എത്തിയത്.


മേജർ ജില്ലാ റോഡിലെ എടത്തോട് കയറ്റത്തിൽ റോഡ് നിർമ്മാണം നിലച്ചിട്ട് മൂന്ന് വർഷമായി.

അരകിലോമീറ്റർ ദൂരമാണ് നിർമ്മാണം നിലച്ചിരിക്കുന്നത് എങ്കിലും ഇത്രയും ദൂരം കാൽ നടയാത്രക്കാർക്ക് പോലും കടുത്ത ദുരിതം വിതയ്ക്കുന്നു.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഉള്ള ചെറു വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്.

ആശാസ്ത്രീയമായ തരത്തിലുള്ള റോഡ് നിർമ്മാണവും ഓടകളുടെ നിർമ്മാണവുമാണ് ഇതിന് കാരണം.

റോഡ് നിർമ്മാണത്തിലെ അഴിമതിയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ്ണ.


ധർണ്ണ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്,സി.രേഖ, ബളാൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം. രാധാമണി,വാർഡ് മെമ്പർ ജോസഫ് വർക്കി,എ.സി. എ. ലത്തീഫ്,ഫൈസൽ ഇടത്തോട്,സി.വി. കൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു.

No comments