Breaking News

"അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കണം": അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (CITU) പരപ്പ പ്രോജക്ട് സമ്മേളനം വെള്ളരിക്കുണ്ടിൽ സമാപിച്ചു


വെള്ളരിക്കുണ്ട്: അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ CITU പരപ്പ പ്രോജക്ട സമ്മേളനം വെള്ളരിക്കുണ്ട് കാസിനോ ഓഡിറ്റോറിയത്തിൽ സമാപിച്ചു. സഖാവ് പി കെ വത്സല നഗർ വെച്ച് നടന്നു സമ്മേളനം  CITU ജില്ലാ പ്രസിഡണ്ട് സാബു അബ്രഹാം ഉത്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് സഖാവ് മേരി ജോബ് സഘടന റിപ്പോർട്ട് അവതരിച്ചു.    CITUനേതാക്കളായ.  ശ്രീനിവാസൻ. ജില്ലാ പ്രസിഡണ്ട് പി വനജ.എൻ.ജി.ഒ യൂണിയൻ മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ഏ.ആർ രാജു മാസ്റ്റർ, ജനാധിപത്യ മഹിളാ അസോസിയേഷൻ സെലിൻ ജോസഫ് എന്നിവർ അഭിവാദ്യം ചെയ്തു. അങ്കനവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, പെൻഷൻ തുക വർദ്ധിപ്പിക്കുക, അങ്കവാടി വർക്കർമാർക്ക് മിനിമം വേതനം 21,000 രൂപയും ഹെൽപ്പർമാർക്ക് 17,000 രൂപയായും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ അറിയിച്ചു.


സംഘാടക സമിതി  ചെയർമാൻ പി.വി ചന്ദ്രൻ സ്വാഗതം പറഞ്ഞു   ശ്യാമള പി സി.രക്തസാക്ഷി പ്രമേയവും റീജ.വി  അനുശോചന പ്രമേയവും അവതരിപ്പിച്ചു   സെക്രട്ടറി  ഭാർഗ്ഗവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു   തുടർന്ന് 17 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തി. സെക്രട്ടറി ഭാർഗ്ഗവി  പ്രസിഡണ്ട് ശ്യാമള പി.സി

No comments