Breaking News

വൈസ്മെൻ ഇൻ്റർനാഷണലിൻ്റെ ക്ലോത്ത് ബേങ്ക് /ഡ്രസ്റ്റ് ബേങ്ക് പദ്ധതിക്ക് ചിറ്റാരിക്കാൽ വൈസ് നിവാസിൽ തുടക്കമായി


ചിറ്റാരിക്കാൽ : വൈസ്മെൻ ഇന്റർ നാഷണൽ ചിറ്റാരിക്കാലിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ വൈസ് നിവാസിൽ ക്ലോത്ത് ബേങ്ക് അഥവ ഡ്രസ്സ് ബേങ്കിന് തുടക്കമായി. തോമാപുരം ഫൊറോന വികാരിയും വൈസ് നിവാസ് രക്ഷാധികാരിയുമായ ഫാ മാർട്ടിൻ കിഴക്കേത്തലയ്ക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് മെൻ ഇന്റർനാഷണൽ ചിറ്റാരിക്കാലിന്റെ പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് എളേരി  ഗ്രാമ പഞ്ചായത്ത് മെബർ വിനീത് ടി ജോസഫ്,  വൈസ്മെൻ ഡിസ്ട്രിക്റ്റ്  സിക്സ് ഡിജി ജോർജ് അലക്സ്, വൈസ് നിവാസ് പ്രസിണ്ടന്റ് ഷാജു  ചെരിയംകുന്നേൽ, സെക്രട്ടറി വിൻസെന്റ് ഇലവത്തുങ്കൽ, ചാർട്ടർ മെബർ എൻ.റ്റി സെബാസ്റ്റ്യൻ,ജിയോ ചെറിയമൈലാടിയിൽ, വിൻസെന്റ് ഡി പോൾ ഭാരവാഹി ജോർജ് അടിച്ചിലാമ്മാക്കൽ, ജ്യോതിഭവൻ സ്പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പൽ സി ജിസ് മരിയ, മാതൃവേദി പ്രസിണ്ടന്റ് ഓമന കുര്യാലപ്പുഴ, കെ സി വൈ എം ഭാരവാഹി അഗസ്റ്റിൻ അർത്തിയിൽ , സജി കണ്ടത്തിൻക്കര , സണ്ണി മൈലിയ്ക്കൽ, സാബു ഇലഞ്ഞിമറ്റം, എൻ സി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. നമ്മുടെ പലരുടെയും വീടുകളിൽ  ആവശ്യത്തിലധികമായതുകൊണ്ട് അലമാരകളിൽ  അടുക്കിവച്ചിരിക്കുന്ന നല്ല വസ്ത്രങ്ങൾ ശേഖരിച്ച് ആവശ്യകാർക്കും, അഗതിമന്ദിരങ്ങളിലും വിതരണം ചെയുക  എന്ന ഉദേശത്തോടെ ചിറ്റാരിക്കാൽ വൈസ്മെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ  ആരംഭിച്ച സംരഭമാണ് ഡ്രസ് ബേങ്ക് അഥവ ക്ലോത്ത് ബേങ്ക് . വൈസ്മെൻ പ്രസ്ഥാനത്തിന്റെ സെൻച്വറി വർഷത്തേടനുബന്ധിച്ച് ചിറ്റാരിക്കാൽ വൈസ് മെൻ നടത്തുന്ന ഇരുപ്പത്തിനാലാമത്തെ പരിപാടിയായിട്ടാണ് ഇത് അവതരിപ്പിച്ചത്. വൈസ്മെൻ പ്രസ്ഥാനത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏതാണ്ട് 121 രാജ്യങ്ങളിൽ 100 വ്യത്യസ്തങ്ങളായ സാമൂഹ്യ പ്രവർത്തന പരിപാടികൾ നടത്തികൊണ്ടിരിക്കുന്നു.

No comments