Breaking News

വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ വായനാമത്സരം പരപ്പയിൽ നടന്നു


പരപ്പ: വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ യുപി, മുതിർന്നവർ, വനിതകൾ വിഭാഗങ്ങളുടെ താലൂക്കുതല വായന മത്സരം പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. കാസർഗോഡ് ജില്ലാകൗൺസിൽ 2021-22 വർഷത്തെ പദ്ധതി പ്രകാരം നടന്ന വായനമത്സരത്തിൽ  മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ പങ്കാളിത്തമുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ അജയകുമാർ എൻ.

ഉദ്ഘാടനം ചെയ്തു. കെ.എസ് ടി.എ ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ ഭാസ്കരൻ, കെ.ദാമോദരൻ, പ്രജിന.എം എന്നിവർ സംസാരിച്ചു. ജോസ് സബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എ.ആർ സോമൻ സ്വാഗതവും ബി.കെ.സുരേഷ് നന്ദിയും പറഞ്ഞു.

No comments