Breaking News

ബെക്കിലെത്തിയ സംഘം കാൽ വെട്ടിയെടുത്ത് വലിച്ചെറിഞ്ഞു യുവാവ് മരണപ്പെട്ടു


തിരുവനന്തപുരം പോത്തന്‍കോട് കല്ലൂരില്‍ ബൈക്കിലെത്തിയ സംഘമാണ് യുവാവിന്റെ കാല്‍ വെട്ടിയെടുത്തത്.


കല്ലൂര്‍ സ്വദേശി സുധീഷിന്റെ കാലാണ് ബൈക്കിലും ഓട്ടോയിലുമായി എത്തിയ 12 ഓളം പേര്‍ അടങ്ങിയ സംഘം വെട്ടിയെടുത്തത്. വാഹനങ്ങളിലെത്തിയ സംഘത്തെ കണ്ട് സുധീഷ് ഓടി വീട്ടില്‍ കയറി.


എന്നാല്‍ പിന്നലെയെത്തിയ സംഘം വീടിനകത്ത് കയറുകയും സുധീഷിനെ വീട്ടിനകത്ത് ഇട്ടു വെട്ടുകയായിരുന്നു സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് ശേഷം ബൈക്കില്‍ കാല്‍ എടുത്തുകൊണ്ടുപോയി റോഡിലേക്ക് സംഘം വലിച്ചെറിഞ്ഞു.


സംഭവത്തിന് പിന്നില്‍ ഗുണ്ടാ പകയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാഹനങ്ങളിലെത്തിയ സംഘം കാല്‍ വെട്ടിയെറിയുന്ന ദൃശ്യം സിസിടിവിയിലൂടെ പുറത്തു വന്നിട്ടുണ്ട്.


No comments