Breaking News

സിപിഐഎം എളേരി ഏരിയാ സമ്മേളനം ഡിസം.13,14 തീയ്യതികളിൽ വരക്കാട് നടക്കും 17ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 117പ്രതിനിധികൾ പങ്കെടുക്കും

വെള്ളരിക്കുണ്ട് : സിപിഐഎം എളേരി ഏരിയാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഡിസം.13,14 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ  വരക്കാട് നന്ദനം ഓഡിറ്റോറിയത്തിൽ കെ ബാലകൃഷ്ണൻ നഗറിലാണ്  സമ്മേളനം നടക്കുക. മൂന്ന് പഞ്ചായത്തുകളുൾപ്പെടുന്ന എളേരി ഏരിയയിൽ 109 ബ്രാഞ്ചുകളിലായി 1476പാർട്ടി മെമ്പർമാർ ആണ് ഉള്ളത്.10 ലോക്കൽ കമ്മിറ്റികളും. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി. ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളായി കമ്പല്ലൂരിൽ കർഷക, കർഷകത്തൊഴിലാളി, തൊഴിലുറപ്പ് തൊഴിലാളി സംഗമം കർഷകസംഘം ജില്ലാ സെക്രട്ടറി പി ജനാർദനനും,നർക്കിലക്കാട് മഹിളാ സംഗമവും സെമിനാറും മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതിയും,വെള്ളരിക്കുണ്ടിൽ നടന്ന ട്രേഡ് യൂണിയൻ സെമിനാർ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാതയും, കുന്നുംകൈയിൽ നടന്ന  യുവജന വിദ്യാർഥി സംഗമം  ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി കെ മണികണ്ഠനും, സാംസ്കാരിക സമ്മേളനം മൗക്കോട് ഡോ.എൻ പി വിജയനും ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് കൊടിമരം, പതാക, ദീപശിഖ ജാഥകൾ ഞായറാഴ്ച നടക്കും .പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക മുനയംകുന്ന് രക്തസാക്ഷി സ്മാരകത്തിൽ നിന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം സാബു അബ്രഹാമിൽ നിന്ന് ഏറ്റുവാങ്ങി പി വി അനുവും, കൊടിമരം മൗക്കോട് കാനാകുഞ്ഞികൃഷ്ണൻ സ്മാരകത്തിൽ നിന്നും ജില്ലാ കമ്മറ്റിയംഗം പി ആർ ചാക്കോയിൽ നിന്നും ഏറ്റുവാങ്ങി പി കെ മോഹനനും, ദീപശിഖ എളേരിത്തട്ട് മനിയേരി കുഞ്ഞമ്പു നായർ സ്മൃതി മണ്ഡപത്തിൽ നിന്ന് സി കെ അപ്പു നായരിൽ നിന്ന് ഏറ്റുവാങ്ങി സി ജെ സജിത്തും, കുണ്ടുപൊയിൽ പരിയാരത്ത് കൃഷ്ണൻ നായർ സ്മൃതിമണ്ഡപത്തിൽ കെ പി നാരായണനിൽ നിന്ന്  ഏറ്റുവാങ്ങി പ്രസീത രാജനും, പുലിമട കാട്ടൂർ കണ്ണൻ നായർ സ്മൃതിമണ്ഡപത്തിൽ ടി പി തമ്പാനിൽ നിന്ന് ഏറ്റുവാങ്ങി കെ പി ലക്ഷ്മിയും ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സമ്മേളന നഗറിൽ എത്തിക്കും.17ഏരിയാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 117പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പ്രതിനിധി സമ്മേളനം തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പി സതീഷ്ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി ജനാർദനൻ, എം രാജഗോപാലൻ എംഎൽഎ, വി കെ രാജൻ, സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത് എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ പറഞ്ഞു.

No comments