Breaking News

വെള്ളരിക്കുണ്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ വ്യാപാര സ്ഥാപനത്തിൽ പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബി, സബ്ബ് ഇൻസ്പക്ടർമാരായ വിജയകുമാർ, റജികുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇരുന്നൂറ് പായ്ക്കറ്റിലധികം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

സീനിയർ സിവിൽ പോലീസ് ഓഫീസർ ഭാസ്ക്കരൻ, സിവിൽ പോലീസ് ഓഫീസർ വിപിൻ ചന്ദ്രൻ, ഹോം ഗാർഡ് രാജൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

No comments