ഇടത്തോട്-മുക്കുഴി റോഡിൽ തകർന്ന് തരിപ്പണമായ പാൽക്കുളം കത്തുണ്ടി ഭാഗത്തെ അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു മുഴുവനായും റീടാറിംഗ് നടത്തണമെന്ന് നാട്ടുകാർ
ഇടത്തോട്: മലയോര ജനത ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇടത്തോട് മുക്കുഴി റോഡ് നിർമ്മാണം പൂർത്തിയായി രണ്ടാഴ്ച്ച കഴിയും മുമ്പേ പൊട്ടിപ്പൊളിഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പദ്ധതിയിൽ 3 കോടി 55 ലക്ഷം രൂപ ടെണ്ടറിലാണ് കരാറുകാരൻ റോഡ് പണി ഏറ്റെടുത്തത്. അഞ്ച് വർഷം ഗ്യാരണ്ടി നൽകേണ്ട റോഡ് ദിവസങ്ങൾക്കകം പൊട്ടിപ്പൊളിഞ്ഞത് കരാറുകാരൻ്റെ അലംഭാവമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്തെ ക്വാറിയിൽ നിന്നും അമിതമായ ലോഡ്കയറ്റി വലിയ വാഹനങ്ങൾ ഇതുവഴി നിരന്തരമായി കടന്നു പോകുന്നതും റോഡ് തകർന്ന് തരിപ്പണമാവാൻ കാരണമായതായി നാട്ടുകാർ പറയുന്നു. ഇതിന് മുമ്പ് നിരവധി തവണ കരാറുകാരൻ ഈ റോഡിൽ പാച്ച് വർക്ക് നടത്തിയെങ്കിലും വീണ്ടും പൊട്ടിപ്പൊളിഞ്ഞ് പഴയ സ്ഥിതിയിലാവും, ഈ സാഹചര്യത്തിലാണ് വീണ്ടും പാച്ച് വർക്ക് നടത്താനുള്ള കരാറുകാരൻ്റെ ശ്രമം വ്യാഴാഴ്ച്ച രാവിലെ നാട്ടുകാർ തടഞ്ഞത്. ശാസ്ത്രീയമായ രീതിയിൽ റോഡ് മുഴുവനായും റീ ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments