Breaking News

എണ്ണപ്പാറയിലെ സി.എം കൃഷ്ണൻ്റെ ചികിത്സാ സഹായത്തിനായി ശ്രുതി ഓർക്കസ്ട്ര നടത്തിയ കാരുണ്യസംഗീത യാത്രയിലൂടെ സമാഹരിച്ച തുക കൈമാറി


തായന്നൂർ: പാൻസൈറ്റോ പീനിയ എന്ന അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാടൻ പാട്ടു കലാകാരനും, മലയാള ഗാനങ്ങൾ ആദിവാസി മാവിലൻ ഭാഷയിലേക്ക് മൊഴിമാറ്റി പാടുകയും ചെയ്ത് ശ്രദ്ധേയനാവുകയും ചെയ്ത സി.എം കൃഷ്ണന്റെ ചികിത്സയ്ക്ക് വേണ്ടി രണ്ടു ദിവസം ജില്ലയിൽ നടത്തിയ കാരുണ്യ സംഗീത യാത്രയിലൂടെ സമാഹരിച്ച 25000 രൂപ കാഞ്ഞങ്ങാട് ശ്രുതി ഓർക്കസ്ട്ര വാട്ട്സ് ആപ് കൂട്ടായ്മ ചികിത്സാ കമ്മിറ്റിക്കു നൽകി.

     സി.എം കൃഷ്ണൻ ചികിത്സാ സഹായ സമിതി ചെയർമാൻ എ.അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. ഗോപാൽജി ബന്തടുക്ക, കരുണാകരൻ മാവുങ്കാൽ , സുബ്രഹ്മണ്യൻ, കൃഷ്ണൻ കൊല്ലംപാറ, രാജു കാലിക്കടവ്, സുരേന്ദ്രൻ കള്ളാർ , നാരായണൻ.പി.എം, സി.എം ബാലൻ തുടങ്ങിയവർ സംസാരിച്ചു. ചികിത്സ കമ്മിറ്റി കൺവീനർ രമേശൻ മലയാറ്റുകര സ്വാഗതവും പി. അനന്ദൻ നന്ദിയും പറഞ്ഞു.

No comments