Breaking News

പഴയ രീതി മാറ്റി ; ഇനി റേഷൻ കാർഡുകൾ എപ്പോൾ വേണമെങ്കിലും പുതുക്കാം


5 വര്‍ഷം കൂടുമ്പോള്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പുതുക്കുന്ന രീതി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അവസാനിപ്പിച്ചു. സംസ്ഥാനത്ത് ഇനി റേഷന്‍ കാര്‍ഡ് എപ്പോള്‍ വേണമെങ്കിലും പുതുക്കാം. റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാകും ഇനി പുതുക്കല്‍. കാര്‍ഡ് അപേക്ഷകള്‍ നേരിട്ട് താലൂക്ക് സപ്ലൈ ഓഫിസുകളിലും സിറ്റി റേഷനിങ് ഓഫീസുകളിലും സ്വീകരിക്കുന്നതും നിര്‍ത്തി. ഏറ്റവുമൊടുവില്‍ 2017 ലാണ് റേഷന്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പുതുക്കി നല്‍കിയത്.

No comments