Breaking News

കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ട് സബ്ബ്ട്രഷറിക്ക് മുന്നിൽ കരിദിനം ആചരിച്ചു


വെള്ളരിക്കുണ്ട്: സർക്കാർ ഉത്തരവിലൂടെ സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ, ക്ഷാമാശ്വാസ കിടശ്ശിഖകൾ തടഞ്ഞുവെച്ചതിനെതിരെ കേരള സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വെളളരിക്കുണ്ട് സബ്ട്രഷറിയ്ക്കു മുമ്പിൽ കരിദിനമാചരിച്ചു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ജി.മുരളീധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എസ്.പി.എ സംസ്ഥാന ഓഡിറ്റർ ടി.കെ എ വുജിൻ ഉദ്ഘാടനം ചെയ്തു.പി.എ ജോസഫ് തോമസ് കെ.ജെ മോളിക്കുട്ടി പോൾ റഷീദഎ.ജോസഫ് സി.എ കെ.കുഞ്ഞമ്പു നായർ, ജോസുകുട്ടി അറയ്ക്കൽ കെ മാധവൻ നായർ വി.ജെ ജോർജ് മാത്യു സേവ്യർ കെ.ദാമോദരൻ പി എക്സ് ഫ്രാൻസീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

No comments