Breaking News

'ജില്ലയിലെ മുഴുവൻ ആചാര സ്ഥാനികർക്കും സർക്കാർ പ്രതിമാസ വേതനം നൽകണം': എം.ബി.സി.എഫ്


വെള്ളരിക്കുണ്ട്: മോസ്റ്റ് ബേക്ക് വേർഡ് കമ്യൂണിറ്റി ഫെഡറേഷൻ (എം.ബി.സി.എഫ് ) കാസർഗോഡ് ജില്ലാ സമ്മേളനം കോവിഡ് മാനദണ്ഡം പാലിച്ച് ഓൺലൈൻ ആയി നടന്നു. യോഗം മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സെക്രട്ടറി എസ്. കുട്ടപ്പ ചെട്ടിയാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡണ്ട് റ്റി. ജി. ഗോപാലകൃഷ്ണൻ നായർ പ്രദീപൻ കുടുംബസഹായം അജിത പ്രദീപന് നൽകി.  സംസ്ഥാന സംഘടനാ സെക്രട്ടറി അഡ്വ. ഷാജി പയ്യന്നൂർ  സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന ട്രഷറർ ജഗദി രാജൻ, യോഗി സർവ്വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് ശശീധരൻ പി.എം., വാണിയ സമുദായ സമിതി കുമാരൻ കോമരം എന്നിവർ സംസാരിച്ചു.

 പിന്നോക്ക കമ്മീഷൻ മാനേജിംഗ് ഡയറക്ടർ ബാലഭാസ്കർ കെ ടി , പിന്നോക്ക ജനതയുടെ ആനുകൂല്യങ്ങളെക്കുറിച്ച് ക്ലാസ് നൽകി.  അംഗ സംഘടനാ ഭാരവാഹികളായ കുഞ്ഞികൃഷ്ണൻ ജോൽസ്യർ,  ബാല കൃഷ്ണൻ പി , നാരായണൻ പി.വി, നന്ദകുമാർ വെള്ളരിക്കുണ്ട്, ബാല കൃഷ്ണൻ പി വി എന്നിവർ സംസാരിച്ചു.  ജില്ലാ പ്രസിഡണ്ട് കെ.യം. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു,. സെക്രട്ടറി ബാബു മാണിയൂർ സ്വാഗതവും ബാലകൃഷ്ണൻ പി. നന്ദിയും പറഞ്ഞു. 


സർക്കാർ നൽകുന്ന പ്രതിമാസ വേതനം ജില്ലയിലെ കുറച്ചു സ്ഥാനികർക്കു മാത്രമെ ലഭിക്കുന്നുള്ളുവെന്നും ജില്ലയിലെ മുഴുവൻ ആചാര സ്ഥാനികരുടെയും അപേക്ഷകൾ പരിഗണിച്ച് സർക്കാർ പ്രതിമാസ വേതനം നൽകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


പുതിയ ജില്ലാ കമിറ്റി ഭാരവാഹികളായി കെ.യം.ദാമോദരൻ (ജില്ലാ പ്രസിഡണ്ട്), ശശിധരൻ പി.എം, കെ.ബി. ശ്രീധരൻ, പി.വി നാരായണൻ (വൈസ്.പ്രസിഡണ്ട്), '

പി.ബാലകൃഷ്ണൻ (സെക്രട്ടറി), ബാബു മാണിയൂർ, രതീശൻ ടി. വൈ , മധു കീഴൂർ,  ബാലചന്ദ്രൻ, ചന്ദ്രബാബു (ജോ. സെക്രട്ടറി), പി. ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

No comments