വടക്കാക്കുന്ന് പ്രതിവാര സമരം: സംരക്ഷണ സദസ് സംഘടിപ്പിച്ചു പരിസ്ഥിതി പ്രവർത്തകൻ ഒ.എം ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട്: വടക്കാകുന്നിലെ വിവിധ ഭാഗങ്ങളിൽ വൻകിട ഖനന നീക്കങ്ങൾക്കെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രതിവാര സമര പരിപാടികളുടെ ഭാഗമായി പ്രദേശത്തെ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വടക്കാകുന്ന് സംരക്ഷണ സദസ്സ് പരിസ്ഥിതി പ്രവർത്തകനായ ഒ.എം.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ക്ലബ്ബുകളുടെ ഭാരവാഹികളും പ്രവർത്തകരും, സംരക്ഷണ സമിതി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ നിരവധിപേർ പ്രതിഷേധ പരിപാടിയിൽ അണിനിരന്നു, തോടൻ ചാൽ സിറ്റിസൺ ക്ലബ്ബ് സെക്രട്ടറി മോഹനൻ മാസ്റ്റർ, കാരാട്ട് ചാലഞ്ചേഴ്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് വിദേശ അംഗം ജിനീഷ് പാറക്കടവ്, എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ എം.ബി.രാഘവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സംരക്ഷണ സമിതി കൺവീനർ അജയൻ കാരാട്ട് സ്വാഗതവും എക്സിക്യുട്ടീവ് അംഗം ഗിരീഷ് കാരാട്ട് നന്ദിയും രേഖപ്പെടുത്തി.
No comments