Breaking News

ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾക്ക് സബ്‌സിഡിയ്ക്ക് അപേക്ഷിക്കാം ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾക്ക് ആദ്യ അഞ്ച് വർഷം നികുതിയും പെർമിറ്റും പൂർണ്ണമായും ഒഴിവാക്കി സർക്കാർ ഉത്തരവായി

  

സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ക്ക് ആദ്യ അഞ്ച് വര്‍ഷം നികുതിയും പെര്‍മിറ്റും പൂര്‍ണ്ണമായും ഒഴിവാക്കി സര്‍ക്കാര്‍ ഉതരവായി. ഡിസംബര്‍ 31 നകം രജിസ്‌ട്രേഷന്‍ നടത്തുന്ന ഇലക്ട്രിക്ക് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 30,000 രൂപ വരെ സബ്‌സിഡി ലഭിക്കും. ഇ-സബ്‌സിഡി ലഭിക്കുന്നതിന് വാഹനം രജിസ്റ്റര്‍ ചെയ്തതിന് ശേഷം അപേക്ഷകള്‍ ഓണ്‍ലൈനായി അതാത് ഓഫീസുകളില്‍ നല്‍കണം. വാഹന ഉടമകള്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന നോഡല്‍ ഓഫീസര്‍ ആര്‍.ടി.ഒ എ.കെ. രാധാകൃഷ്ണന്‍ അറിയിച്ചു. കൂടതല്‍ വിവരങ്ങള്‍ക്ക് : 04994255290, 8547639014

No comments