Breaking News

പരപ്പ നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനും ലിംഗവിവേചനത്തിനുമെതിരെ വീട്ടുമുറ്റത്തൊരു സംവാദം സംഘടിപ്പിച്ചു

പരപ്പ: പരപ്പ നേതാജി വായനശാലയുടെ നേതൃത്വത്തിൽ സ്ത്രീധനത്തിനും ലിംഗവിവേചനത്തിനും എതിരെ വീട്ടുമുറ്റത്തൊരു സംവാദം സംഘടിപ്പിച്ചു.

പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി എ ആർ സോമൻമാസ്റ്റർ വിഷയാവതരണം നടത്തി. എ ആർ രാജു അധ്യക്ഷത വഹിച്ചു. വി ബാലകൃഷ്ണൻ, വിനോദ് പന്നിത്തടം എന്നിവർ സംസാരിച്ചു. സി രതീഷ് സ്വാഗതവും കെ സവിത നന്ദിയും പറഞ്ഞു.

No comments