കെഎസ്ടിഎ ജില്ലാ സമ്മേളന ഭാഗമായി അധ്യാപകർക്കുള്ള ഷട്ടിൽ, ഫുട്‌ബോൾ മത്സരങ്ങളിൽ കാസറഗോഡ് ഉപജില്ല ജേതാക്കൾ
കാഞ്ഞങ്ങാട്: കെഎസ്ടിഎ മുപ്പത്തൊന്നാം കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകർക്കായി നടത്തിയ ഫുട്‌ബോൾ, ഷട്ടിൽ ടൂർണമെന്റുകളിൽ കാസർകോട് ഉപജില്ല ജേതാക്കളായി. കാഞ്ഞങ്ങാട് കെ.ഡി.ബി.സി കൊഴക്കുണ്ട് നടന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിൽ ഫൈനലിൽ ഹോസ്ദുർഗ് ഉപജില്ലയെ തോൽപ്പിച്ചാണ് കാസറഗോഡ് ഉപജില്ല ജേതാക്കളായത്. സംസ്ഥാന കമ്മിറ്റി അംഗം കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
കാലിക്കടവ് ആണൂർ മാക്സ് സോക്കർ ടർഫ് ൽ സംഘടിപ്പിച്ച സിക്സസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ബേക്കൽ ഉപജില്ലയെ പരാജയപ്പെടുത്തി കാസർഗോഡ് ഉപജില്ല ജേതാക്കളായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
No comments