ഇരിട്ടി കീഴ്പ്പള്ളിയിൽ ഗൃഹനാഥൻ വാട്ടർ ടാങ്കിന് മുകളിൽനിന്നു വീണ് മരിച്ചു
കീഴ്പള്ളി : ഗൃഹനാഥൻ വാട്ടർ ടാങ്കിന് മുകളിൽനിന്നു വീണ് മരിച്ചു. കുണ്ടുമാങ്ങോട്ടെ അറയ്ക്കൽ മാത്യുവിന്‍റെ മകൻ കുര്യൻ(51)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു സംഭവം. വീടിനോടുചേർന്ന വിറകുപുരയുടെ മുകളിൽ കയറി ടാങ്കിൽ വെള്ളമുണ്ടോയെന്നു നോക്കുന്നതിനിടെ വിറകുപുരയുടെ ഷീറ്റിൽ കാൽ തെന്നി താഴെവീഴുകയായിരുന്നു. ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചകഴിഞ്ഞ് മാങ്ങോട് സെന്‍റ് മേരീസ് ദേവാലയത്തിൽ സംസ്കരിക്കും. ഖത്തറിൽ ജോലി ചെയ്യുന്ന കുര്യൻ രണ്ടാഴ്ചമുന്പാണ് വീട്ടിലെത്തിയത്. ജനുവരി ഒന്നിന് തിരിച്ചുപോകാനിരിക്കെയാണ് അപകടം. അമ്മ: പരേതയായ ത്രേസ്യാമ്മ. ഭാര്യ: ലിസി കീഴ്പള്ളി കോഴിയോട് ഓണാട്ട് കുടുംബാംഗം. മക്കൾ: ജോബി, ജോമോൾ, അനാലിയ. സഹോദരങ്ങൾ: തങ്കച്ചൻ(തിരുവനന്തപുരം), മാത്തുക്കുട്ടി, എ.എം.തോമസ്(ആറളം ഗ്രാമപഞ്ചായത്ത് മുൻ മെംബർ), ആൻസി, ജെസി.
No comments