ബി. ജെ. പി മുൻ ദേശീയസമിയംഗം മടികൈ്ക കമ്മാരന്റെ നാലാം ചരമവാർഷികം അടൽജി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കരിന്തളത്ത് സമുചിതമായി ആചരിച്ചു
പരപ്പ :ബി ജെ പി മുൻ ദേശീയസമിയംഗം മടിക്കൈ കമ്മാരൻ്റെ ചരമവാർഷികം സമുചിതമായി ആചരിച്ചു. അടൽജി സാംസ്കാരിക വേദി കരിന്തളത്ത് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ,രക്ഷാധികാരി അഡ്വ.കെ രാജഗോപാൽ ഉൽഘാടനം ചെയ്തു .' നേതൃത്വ പാടവത്തിൻ്റെ ആൾ രൂപവും അണികളോടും സഹപ്രവർത്തകരോടുള്ള സ്നേഹത്തിൻ്റെ മൂർത്തീമദ് ഭാവവുമായ കമ്മാരേട്ടൻ്റെ തിരോധാനം പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം തീരാത്ത നഷ്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . സാംസ്കാരിക വേദി പ്രസിഡൻറ് മധുവട്ടിപ്പുന്ന അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് കെ ചന്ദ്രൻ ,എ വി ദാമോദരൻ ,കെ കെ നാരായണൻ ,സി കെ സുകുമാരൻ ,മോഹനൻ പറക്കോൽ ,കെ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു
No comments