Breaking News

കാൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കാഞ്ഞങ്ങാട് കള്ളാർ സ്വദേശിയുടെ ഹ്രസ്വചിത്രം 'ജെ'ക്ക്‌ പുരസ്‌കാരം


കാഞ്ഞങ്ങാട് :കാന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മലയാള ഹ്രസ്വചിത്രം 'ജെ' പുരസ്‌കാരാര്‍ഹമായി. കാസര്‍കോഡ് കള്ളാര്‍ സ്വദേശിയും പത്രപ്രവര്‍ത്തകനുമായ വിനില്‍ ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിനാണ് പുരസ്‌കാരം


20 ലോകരാഷ്ട്രങ്ങളിലെ ആയിരത്തിലേറെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട വിഭാഗത്തിലായിരുന്നു മത്സരം. പുരസ്‌കാരാര്‍ഹമായ ഒന്‍പത് ചിത്രങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള ഏക ചിത്രമാണ് 'ജെ'.


യഥാര്‍ഥ ജീവിതാനുഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന 'ജെ' മരണമെന്ന ആവശ്യത്തെ ജീവിതമെന്ന ആഗ്രഹം കൊണ്ട് കീഴടക്കുന്നതാണ് പ്രമേയമാക്കുന്നത്. വിനില്‍ ജോസഫ് തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതും.


ഇസഡ്‌എം മൂവീസിന്റെ ബാനറില്‍ അനില്‍, സുനില്‍, അനു, മായ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. നന്ദുകുമാറാണ് ഛായാഗ്രഹണം.


ജോസഫ് പൂഞ്ഞാര്‍ എഡിറ്റിംഗും ജോര്‍ജ് ഫിലിപ്പ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഹര്‍ഷില്‍ ജോമോന്‍ സംഗീതവും അക്ഷയ് അനില്‍ എസ്‌എഫ്‌എക്‌സും ചെയ്തിരിക്കുന്നു.


വിനില്‍ ജോസഫിന്റെ രണ്ടാമത്തെ ചിത്രമാണ് 'ജെ'. വാണിയക്കുന്നേല്‍ ജോസഫ് , ലീലാമ്മ

ദമ്ബതികളുടെ മകനാണ്.


ഭാര്യ: മായ. മക്കള്‍: മീര, ദിയ.

No comments