Breaking News

എ.കണാരൻ ദിനചാരണത്തിൻ്റെ ഭാഗമായി കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും കോളനി ശുചീകരണവും നടത്തി

പരപ്പ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പരപ്പ വില്ലേജ് കമ്മിറ്റി എ കണാരൻ ദിനചാരണം വിവിധ പരിപാടികളോടെ നടത്തി. അനുസ്മരണ സമ്മേളനം, ഹോമിയോ മെഡിക്കൽ ക്യാമ്പ്, കോളനി ശുചീകരണ പ്രവർത്തനം എന്നിവ നടത്തി. പന്നിത്തടത്ത് വച്ചു നടന്ന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.വി ചന്ദ്രൻ ഉത്ഘാടനം ചെയ്തു. വി ബാലകൃഷ്ണൻ അധ്യ ക്ഷത വഹിച്ചു. കെ സതീശൻ  അനുസ്മരണ പ്രഭാഷണം  നടത്തി. എ ആർ രാജു, എം വി രാധ, എം രാജൻ, ഡോ. ശോഭ  കെ എന്നിവർ സംസാരിച്ചു. വിനോദ് പന്നിത്തടം  സ്വാഗതം പറഞ്ഞു. എം ബി രാഘവൻ നന്ദി രേഖപെടുത്തി. ക്യാമ്പ് നയിച്ചത് ശ്രീമതി ഡോ. ശോഭ (കൺവീനർ , സദ്ഗമയ കാസറഗോഡ് ), ഡോ ബ്ലെസി, ബിജോയ്‌ (മെഡിക്കൽ ഓഫിസർ), ഡോ. ജെംലി ജാസില. ശുചീകരണ പ്രവർത്തി  ഉത്ഘാടനം കെ സതീശൻ, എം വി രാധ എന്നിവർ ചേർന്ന് നിർവഹിച്ചു.

No comments