ചുള്ളി ജീവൻജ്യോതി അഗതിമന്ദിരത്തിലേക്ക് സ്നേഹസ്പർശവുമായി മാലോത്ത് കസബയിലെ കുട്ടിപ്പോലീസ് നൂറിലധികം നിത്യോപയോഗ സാധനങ്ങൾ കൈമാറി
വെള്ളരിക്കുണ്ട്: ചുള്ളിയിലെ ജീവൻ ജ്യോതി അഗതിമന്ദിരത്തിലെ അന്തേവാസികളുടെ കണ്ണീരൊപ്പാൻ നൂറിലധികം നിത്യോപയോഗ സാധനങ്ങളാണ് മാലോത്ത് കസബ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് യൂണിറ്റിലെ അംഗങ്ങൾ കൈമാറിയത്. സാന്ത്വനം -2021 എന്ന പേരിൽ സേവന സന്നദ്ധരായ എസ്പിസി യൂണിറ്റിലെ 8,9,10 ക്ലാസ്സിലെ കുട്ടികളുടെ സഹകരണത്തോടെയാണ് ന്നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ചത്. ജീവൻ ജ്യോതി ആശ്രമത്തിന് കൈമാറി. കുട്ടികൾ ഏറെ നേരം അന്തേവാസികൾക്കൊപ്പം ചിലവഴിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് സനോജ് മാത്യൂ അധ്യക്ഷനായി. പ്രധാനധ്യാപിക സിൽവി മാത്യൂ, എസ്എംസി ചെയർമാൻ പി എ മധു, അധ്യാപകനായ മാർട്ടിൻ ജോർജ്, പി ജി ജോജിത, ജിഷ പി ജോസഫ്, ദിൽന സിബി എന്നിവർ സംസാരിച്ചു. എയ്ഞ്ചൽ റോസ് നന്ദി പറഞ്ഞു.
No comments