Breaking News

അവധി കഴിഞ്ഞ് ദുബായിലേക്ക് പുറപ്പെട്ട യുവാവ് കണ്ണൂർ വിമാനതാവളത്തിനടുത്തുള്ള ലോറിയിൽ കിടന്നുറങ്ങി വീട്ടിൽ തിരിച്ചെത്തി



കാഞ്ഞങ്ങാട്: വീട്ടുകാരോട് യാത്ര പറഞ്ഞ് ദുബായിലേക്ക് പോയ യുവാവ് കണ്ണൂർ എയർപോർട്ടിനടുത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കിടന്നുറങ്ങിയ ശേഷം ദിവസങ്ങൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി.

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവാണ് കഥാനായകൻ. അവധിക്ക് നാട്ടിലെത്തിയ യുവാവ് അവധി കഴിഞ്ഞാണ് വിദേശത്തേക്ക് മടങ്ങിയത്. ഗൾഫിലെത്തേണ്ട സമയം കഴിഞ്ഞിട്ടും നാട്ടിൽ നിന്ന് പുറപ്പെട്ട യുവാവ് വിദേശത്തെത്തിയില്ല. തുടർന്ന് അന്വേഷണമായി. ഫോൺ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ ആവലാതിയിലായ ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി.

പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ടെത്തുകയായിരുന്നു പോലിസ് അനുനയിപ്പിച്ച് നാട്ടിലെത്തിച്ചപ്പോഴാണ് ലോറിയിൽ കിടന്നുറങ്ങിയതടക്കമുള്ള കഥ പറഞ്ഞത്. വിദേശത്തേക്ക് മടങ്ങാൻ താത്പര്യമില്ലാതിരുന്നതാണ് കാരണം. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടു.

No comments