Breaking News

സുരക്ഷാ ക്രമീകരണങ്ങളില്ല: പാലക്കയംതട്ട് റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു ഒന്നര മാസത്തിനിടെ രണ്ട് മരണം


ആലക്കോട്: കണ്ണൂരിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പാലക്കയം തട്ട് റോഡിൽ അപകടങ്ങൾ പതിവാകുന്നു. ഒന്നര മാസത്തിനിടെ രണ്ട് യുവാക്കളാണ് സമാനമായ വിധത്തിലുള്ള ബൈക്ക് അപകടങ്ങളിൽ മരിച്ചത്. 


ഒടുവള്ളി-കുടിയാൻമല റോഡിലെ പുലിക്കുരുമ്പക്ക് സമീപം കൈതളത്ത് നിന്ന് പാലക്കയം തട്ടിലേക്കുള്ള റോഡിലാണ് അപകടങ്ങൾ

തുടർക്കഥയായി മാറിയിരിക്കുന്നത്. ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ മാട്ടൂൽ നോർത്തിലെ മുജീബ്( 18 ) മരണപ്പെട്ടിരുന്നു. കഴിഞ്ഞ മാസം

ഒന്നിന് ഇതേ റോഡിൽ വച്ച് തന്നെയുണ്ടായ അപകടത്തിൽ മാടായി സ്വദേശി ശിഹാബ്ദീൻ (38) മരിച്ചിരുന്നു. പാലക്കയംതട്ടിൽ പോയി മടങ്ങിവരുന്നതിനിടെ ബൈക്ക് നിയന്ത്രണം

വിട്ട് മറിഞ്ഞാണ് ഇരുവരുടെയും മരണം. അടുത്തകാലത്തായി മറ്റ് നിരവധി അപകടങ്ങളും ഇവിടെ പതിവായിരിക്കുകയാണ്. കുത്തനെ ഇറക്കവും കയറ്റവും നിറഞ്ഞ റോഡും, രാത്രി യാത്രയിൽ ഇതു വഴിയുള്ള പരിചയക്കുറവുമാണ്

സഞ്ചാരികളെ അപകടങ്ങളിലാഴ്ത്തുന്നത്. ആവശ്യമായ സുരക്ഷാ മുൻകരുതലുകള്‍ റോഡിലും പരിസരങ്ങളിലും ഇല്ലാത്തതും അപകടങ്ങൾ തുടർക്കഥയാകുകയാണ്. സഞ്ചാരികളുടെ അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അപകടമരണങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അധികാരികൾ സുരക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിരിക്കുകയാണ്.

No comments