Breaking News

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ട്രൽ റോൾ ഒബ്സർവർ ബിജുപ്രഭാകർ ജില്ലയിലെത്തി കാസർകോട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്തു


കാസർകോട്: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ഇലക്ട്രൽ റോൾ ഒബ്സർവർ ബിജുപ്രഭാകർ സ്പെഷൽ സമ്മറി റിവിഷൻ2022ൻ്റേ ഭാഗമായി ഇന്ന് രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്തു.


ഡിസംബർ 18ന് ജില്ലയിൽ ബൂത്ത് തല ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതിന് തീരുമാനിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ  ഇലക്ട്രൽ റോൾ ഒബ്സർവർ ബിജു പ്രഭാകർ കാസർകോട് കലക്ടറേറ്റിൽ നടത്തിയ അവലോകനയോഗത്തി ലാണ് തീരുമാനം.  കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽജില്ലാ 

തെരഞ്ഞെടുപ്പ് ഓഫീസരായ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ,  ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ വി സൂര്യനാരായണൻ, തഹസിൽദാർമാരായ മണിരാജ്, പി ജെ ആൻ്റോ,.  എ വി രാജൻ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം കുഞ്ഞമ്പു നമ്പ്യാർ,  മനുലാൽ  മേലത്ത്,വിപിൻ ദാസ്, ബിജു ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

No comments