Breaking News

കാസർകോട് ചന്ദ്രഗിരി പുഴയിലെ അനധികൃത മണല്‍ കടത്തു തടയാന്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ റെയ്ഡ്

കാസർകോട്: ചന്ദ്രഗിരി പുഴയിലെ അനധികൃത മണല്‍ കടത്തു തടയാന്‍ കാസറഗോഡ്,ബേക്കല്‍ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ റൈഡ്. ചൊവാഴ്ച രാവിലെ കാസറഗോഡ് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെയും ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ചന്ദ്രഗിരി പുഴയുടെ ഇരുകരകളിലും മണല്‍ വാരലില്‍ ഏര്‍പ്പെട്ട നിരവധി തോണികള്‍ പിടിച്ചെടുക്കുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പരിശോധനയില്‍ കാസറഗോഡ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, മേല്‍പ്പറമ്പ ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസ് എസ്.ഐമാരായ വിഷ്ണു പ്രസാദ്. വിജയന്‍ പോലീസുകാരായ സുരേഷ്, ശ്രീജിത്ത, ്രതീഷ് ജയേഷ്, അജീഷ് എന്നിവര്‍ പങ്കെടുത്തു.

No comments