Breaking News

ബളാൽ കോട്ടക്കുന്നിൽ അംഗനവാടി നിർമ്മിക്കാൻ ഭൂമി ദാനം നൽകി വേങ്ങയിൽ മാധവൻനായരുടെ മാതൃകാ പ്രവർത്തനം


 


വെള്ളരിക്കുണ്ട്: ഒരു നാടിൻ്റെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ബളാൽ കോട്ടക്കുന്നിൽ ഒരു അംഗനവാടി കെട്ടിടം എന്നത്. ഇതിനായി മാധവൻ നായർ പഞ്ചായത്ത് മെമ്പർ ആയിരിക്കുമ്പോൾ തന്നെ പ്രവർത്തനങ്ങൾ നടത്തിയതാണ്, പക്ഷെ സാങ്കേതിക തടസങ്ങൾ മൂലം അത് നടക്കാതെ വന്നു. ഇപ്പോൾ മാധവൻ നായർ സ്വന്തം ഭൂമിയിൽ നിന്നും 5 സെൻ്റ് സ്ഥലം അംഗനവാടി കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി പഞ്ചായത്തിന് വിട്ടുനൽകി നാടിനാകെ മാതൃക ആയിരിക്കുകയാണ്. ബളാൽ ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടക്കുന്ന് അംഗൻവാടി കെട്ടിടനിർമ്മാണത്തിന് ദാനമായി നൽകിയ 5 സെൻ്റ് സ്ഥലത്തിൻ്റെ ആധാരം വി മാധവൻ നായർ, ബളാൽ ഗ്രാമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തിന് കൈമാറി.വൈസ് പ്രസിഡണ്ട് രാധാമണി, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അബ്ദുൾ ഖാദർ, അലക്സ് നെടിയകാല, ബളാൽ വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ മഹനീയ ചടങ്ങിൽ സംബന്ധിച്ചു.

No comments