Breaking News

റെയിൽവേ നിർത്തലാക്കിയ യാത്രക്കാരുടെ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കണം രാജ്മോഹൻ ഉണ്ണിത്താൻ എംപി


കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സർവീസുകൾ പുനരാരംഭിച്ച ഇന്ത്യൻ റെയിൽവേ പല വിഭാഗത്തിൽ പെട്ട യാത്രകാർക്കും നൽകിയിരുന്ന യാത്രാ ഇളവുകൾ ഇപ്പോൾ പിൻ വലിച്ചതായി കാണുന്നു. റെയിൽവേ മുമ്പ് 53 വിഭാഗത്തിൽപെട്ട ആളുകൾക്ക് യാത്രാ നിരക്കിൽ ആനുകൂല്യങ്ങൾ നൽകിയിരുന്നു. മുതിർന്ന പൗരന്മാർ, പോലീസ് മെഡലുകൾ നേടിയിട്ടുള്ളവർ, ദേശീയ അധ്യാപക അവാർഡ് ജേതാക്കൾ, യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകൾ, എക്സിബിഷനുകൾക്കായി സഞ്ചരിക്കുന്ന കലാകാരന്മാരും കർഷകരും, കായിക മത്സരങ്ങൾക്ക് പങ്കെടുക്കാൻ പോകുന്നവർ തുടങ്ങിയ വിഭാങ്ങളിൽ പെട്ടവർക്കെല്ലാം ഈ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. യാത്രാ നിരക്കിൽ 50 ശതമാനം മുതൽ 75 ശതമാനം വരെ ഈ കൂട്ടർക്കു നിരക്കിൽ ഇളവ് നൽകിയിരുന്നു. എന്നാൽ വളരെ ചുരുക്കം വരുന്ന വിഭാഗങ്ങളെ മാത്രം  നിലനിർത്തി ഇതിലെ ബഹുഭൂരിപക്ഷം യാത്രാ ഇളവുകളും റെയിൽവേ ഇപ്പോൾ റദ്ദ് ചെയ്തിരിക്കുകയാണ്. ഈ ആനുകൂല്യങ്ങൾ അതാത് വിഭാഗങ്ങൾക്ക് അർഹതയുള്ളതും അത്യാവശ്യമുള്ളതുമായതിനാൽ ഇവ പുനസ്ഥാപിക്കണമെന്ന് പാർലമെന്റിൽ ശൂന്യവേളയിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു.

No comments