Breaking News

രണ്ട് ദിനങ്ങളിലായി വരക്കാട് നടന്ന സിപിഐഎം എളേരി ഏരിയാ സമ്മേളനം സമാപിച്ചു സി.ജെ സജിത്തിനെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തു


വരക്കാട്: രണ്ട് ദിനങ്ങളിലായി വരക്കാട്  നടന്ന സിപിഐഎം എളേരി ഏരിയാ സമ്മേളനം  സമാപിച്ചു.

കയ്യൂർചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ- കരിന്തളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെറുവത്തൂർ - ചീമേനി - കടൂമേനി - നല്ലോമ്പുഴ - ഓടക്കൊല്ലി - ചിറ്റാരിക്കാൽ - ഭീമനടി റോഡ് എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം എളേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയോര കുടിയേറ്റ മേഖലയുടെ സമഗ്രവികസനത്തിന് ഉതകുന്ന ഈ 50 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിന്    കിഫ്ബിയിൽ ഉൾപ്പെടുത്തി 98 കോടിരൂപയാണ് അനുവദിച്ചത്. ആദ്യ റീച്ചിൽ ഞാണങ്കൈ മുതൽ ചീമേനി വരെ ഏഴ് മീറ്റർ വീതിയിലും തുടർന്ന് 5.5മീറ്റർ വീതിയിലും മെക്കാഡാം ടാറിങ് നടത്തി നവീകരിക്കുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തികൾ കരാറുകാരുടെ അനാസ്ഥയിൽ മെല്ലെപ്പോക്കിലായിരുന്നു. കാലിക്കടവ് - കുറുഞ്ചേരി - പാലാന്തടം - പരപ്പച്ചാൽ റോഡ് പിഡബ്യുഡി ഏറ്റെടുത്ത് മെക്കാഡം ടാറിങ് നടത്തുക, വരക്കാട് - ഏച്ചിപെയിൽ- കോടംങ്കല്ല് റോഡ് പിഡബ്യുഡി ഏറ്റെടുത്ത് മെക്കാഡം ടാറിങ് നടത്തുക, വെള്ളരിക്കുണ്ടിൽ നിന്ന് കാക്കടവ് വഴി കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കുക, വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുക, ചിറ്റാരിക്കാലിൽ ജനറൽ ആശുപത്രി അനുവദിക്കുക, 

തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.ചർച്ചക്ക് ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടനും ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ എന്നിവർ ചർച്ചക്ക് മറുപടി പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ജനാർദനൻ, എം രാജഗോപാലൻ എംഎൽഎ, വി കെ രാജൻ, സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ എന്നിവർ സംസാരിച്ചു. ജോസ് പതാലിൽ നന്ദി പറഞ്ഞു. സി ജെ സജിത്തിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു

No comments