Breaking News

സ്​കൂൾ-കോളജ്​ വിദ്യാർഥികൾക്കായി 11 സ്കോ​ള​ർ​ഷി​പ്പു​ക​ൾ​; ​ അവസാന തീയ്യതി ഡിസംമ്പർ 15


2021-2022 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ന്​ കോ​വി​ഡി​നു​ശേ​ഷം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഓ​ഫ്‌​ലൈ​ൻ ക്ലാ​സു​ക​ളോ​ടെ തു​ട​ക്ക​മാ​യി. വിദ്യാർഥികളെ കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണ്. ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാ​വു​ന്ന സ്കോ​ള​ർ​ഷി​പ്പു​ക​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ.


പ്രീ​മെ​ട്രി​ക്


ഒ​ന്നു​മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​താ​ണ് പ്രീ​മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യു​ള്ള പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് ല​ഭി​ച്ച​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ക്ലാ​സു​കാ​ർ​ക്ക് വ​ർ​ഷം ആ​യി​രം രൂ​പ​യും ആ​റു​മു​ത​ൽ 10 വ​രെ ക്ലാ​സു​കാ​ർ​ക്ക് 5000 രൂ​പ​യും ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15. www.scholarship.gov.in


ഒ​റ്റ പെ​ൺ​കു​ട്ടി​ക്ക്


കു​ടും​ബ​ത്തി​ലെ ഏ​ക പെ​ൺ​കു​ട്ടി​യാ​യി ജ​നി​ച്ച് പി.​ജി ആ​ദ്യ​വ​ർ​ഷം പ​ഠി​ക്കു​ന്ന​വ​ർ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്. വ​ർ​ഷം 36,200 രൂ​പ ല​ഭി​ക്കും. ഓ​രോ വ​ർ​ഷ​വും പു​തു​ക്കാം. 30 വ​യ​സ്സ് ക​വി​യ​രു​ത്. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15. www.scholarship.gov.in


മെ​റി​റ്റ് കം ​മീ​ൻ​സ്


പ്ര​ഫ​ഷ​ന​ൽ ടെ​ക്നി​ക്ക​ൽ കോ​ഴ്സു​ക​ൾ​ക്ക് മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം ര​ണ്ട​ര ല​ക്ഷ​ത്തി​ൽ ക​വി​യ​രു​ത്. മു​ൻ​വ​ർ​ഷ പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്ക് നേ​ട​ണം. സ്കോ​ള​ർ​ഷി​പ്​ തു​ക 30,000 രൂ​പ. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15. www.scholarship.gov.in


പോ​സ്​​റ്റ്​ മെ​ട്രി​ക്


എ​ല്ലാ പ്ല​സ് വ​ൺ-​പ്ല​സ് ടു ​കോ​ഴ്സു​ക​ളി​ലെ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അം​ഗീ​കൃ​ത അ​ൺ-​എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ഠി​താ​ക്ക​ളെ​യും പ​രി​ഗ​ണി​ക്കും. വാ​ർ​ഷി​ക വ​രു​മാ​നം ര​ണ്ട് ല​ക്ഷ​ത്തി​ൽ ക​വി​യ​രു​ത്. മാ​സം​തോ​റും 1000 രൂ​പ കോ​ഴ്സ് ഫീ​സ്​ ആ​യി ല​ഭി​ക്കും. പ​ര​മാ​വ​ധി 15,000 രൂ​പ വ​രെ ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15. www.scholarship.gov.in


സാ​ക്ക്ഷം


എ.​ഐ.​ടി.​സി​യു​ടെ അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ടെ​ക്നി​ക്ക​ൽ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ഡി​ഗ്രി പ​ഠി​ക്കു​ന്ന 40 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം വൈ​ക​ല്യ​മു​ള്ള വാ​ർ​ഷി​ക വ​രു​മാ​നം എ​ട്ടു​ല​ക്ഷം ക​വി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. സ്കോ​ള​ർ​ഷി​പ് തു​ക 50,000 രൂ​പ. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15. www.scholarship.gov.in


പ്ര​ഗ​തി


കേ​ന്ദ്ര ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പെ​ൺ​കു​ട്ടി​ക​ളി​ൽ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി. എ.​ഐ.​സി.​ടി.​ഇ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി/ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി ര​ണ്ടാം വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി എ​ട്ടു​ല​ക്ഷം. സ്കോ​ള​ർ​ഷി​പ് തു​ക ഒ​രു വ​ർ​ഷം 50,000 രൂ​പ. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15. www.scholarship.gov.in


സെ​ൻ​ട്ര​ൽ സെ​ക്ട​ർ


കേ​ന്ദ്ര ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​െൻറ സെ​ൻ​ട്ര​ൽ സെ​ക്​​ട​ർ സ്കോ​ള​ർ​ഷി​പ്പി​ന്​ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ഗ്രി-​പി.​ജി പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി എ​ട്ടു​ല​ക്ഷം രൂ​പ. പ്ല​സ് ടു​വി​ന്\ഡി​ഗ്രി​ക്ക് 80 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടണം. ഡി​ഗ്രി​ക്ക്​ എ​ല്ലാ വ​ർ​ഷ​വും 12,000 രൂ​പ​യും പി.​ജി​ക്ക് 24000 രൂ​പ​യു​മാ​ണ് സ്കോ​ള​ർ​ഷി​പ്. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15. www.scholarship.gov.in


നി​ക്കോ​ൺ


ഫോ​ട്ടോ​ഗ്ര​ഫി പ​ഠി​ക്കു​ന്ന​വ​ർ​ക്ക്​ നി​ക്കോ​ൺ കാ​മ​റ ക​മ്പ​നി ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ്. പ്ല​സ് ടു ​പാ​സാ​യ ആ​റു​ല​ക്ഷം രൂ​പ കു​ടും​ബ വ​രു​മാ​ന പ​രി​ധി​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. മൂ​ന്ന് മാ​സ​ത്തെ ഹ്ര​സ്വ​കാ​ല പ​ഠ​ന​ത്തി​നും സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. പ​ര​മാ​വ​ധി ഒ​രു​ല​ക്ഷം രൂ​പ ല​ഭി​ക്കും. അ​വ​സാ​ന തീ​യ​തി: ഡി​സം​ബ​ർ 15.


ബീ​ഗം ഹ​സ്ര​ത്ത് മ​ഹ​ൽ


മു​സ്​​ലിം, ക്രി​സ്ത്യ​ൻ, സി​ഖ്, ബു​ദ്ധ, പാ​ർ​സി വി​ഭാ​ഗ​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം അ​നു​വ​ദി​ക്കു​ന്ന സ്കോ​ള​ർ​ഷി​പ്. കു​ടും​ബ വ​രു​മാ​ന പ​രി​ധി ര​ണ്ടു​ല​ക്ഷം. മു​ൻ​വ​ർ​ഷ പ​രീ​ക്ഷ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ട​ണം. സ്കോ​ള​ർ​ഷി​പ് തു​ക 6000 രൂ​പ. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15. www.scholarship.gov.in


യൂ​നി​വേ​ഴ്സി​റ്റി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ്​


ബി.​എ, ബി.​എ​സ്​​സി, ബി.​കോം തു​ട​ങ്ങി​യ പ്ര​ഫ​ഷ​ന​ൽ കോ​ഴ്സ് അ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ യൂ​നി​വേ​ഴ്സി​റ്റി ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും റാ​ങ്ക് നേ​ടി റ​ഗു​ല​റാ​യി ഒ​ന്നാം വ​ർ​ഷ പി.​ജി പ​ഠ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വാ​ർ​ഷി​ക വ​രു​മാ​ന പ​രി​ധി എ​ട്ടു​ല​ക്ഷം രൂ​പ. അ​പേ​ക്ഷ​ക​ർ 30 വ​യ​സ്സ് ക​വി​യ​രു​ത്. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15. www.scholarship.gov.in


ചാ​ഫ​ല​ർ കോ​വി​ഡ് സ​ഹാ​യ നി​ധി


ജ​നു​വ​രി 20നു​ശേ​ഷം ര​ക്ഷി​താ​വ് ന​ഷ്​​ട​പ്പെ​ട്ട അ​വ​സാ​ന​വ​ർ​ഷ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​രാ​യി​രി​ക്ക​ണം. 75000 രൂ​പ​യാ​ണ് സ്കോ​ള​ർ​ഷി​പ് തു​ക. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 15. 

No comments