Breaking News

താൽകാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കൽ: കാസർകോട് ജില്ലാതല അദാലത്ത് നാളെ


 

കാസർകോട്: താത്കാലികമായി റദ്ദ് ചെയ്ത റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കൽ കാസർകോട് ജില്ലാ തല അദാലത്ത് നാളെ ഡിസംബർ 29 ന് രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ  അനിൽ നേതൃത്വം നൽകും. സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ.ഡി.സജിത് ബാബു  സംബന്ധിക്കും. നവംബർ 13 ന് കോട്ടയം ജില്ലയിൽ നിന്ന് ആരംഭിച്ച അദാലത്ത് 11 ജില്ലകളിൽ നടത്തി.

No comments