Breaking News

കാസർകോട് ജില്ലയിലെ ജലസ്രോതസ്സുകൾ വറ്റുന്നു, ഷട്ടറുകൾ അടിയന്തിരമായി താഴ്ത്താൻ കലക്ടർ ഉത്തരവിറക്കി


കാസര്‍കോട്: ജില്ലയിലെ ജലസ്രോതസ്സുകളുടെ ജലസമ്പത്തില്‍ ഗുരുതരമായ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വിവിധ പുഴകള്‍, തോടുകള്‍, അരുവികള്‍ തുടങ്ങിയവയില്‍ വിവിധ വകുപ്പുകള്‍ നിര്‍മ്മിച്ചിട്ടുളള വി.സി.ബി കള്‍, ചെക്ക് ഡാമുകള്‍, റെഗുലേറ്ററുകള്‍, തടയണകള്‍ തുടങ്ങിയവയിലെ ഷട്ടറുകള്‍ അടിയന്തിരമായി താഴ്ത്താന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി. ദുരന്തനിവാരണ നിയമം സെക്ഷന്‍ 30(2)5 പ്രാകരമാണ് കളക്ടര്‍ ഉത്തരവിറക്കിയത്. ജില്ല കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വിവരം ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കളക്ടര്‍ അറിയിച്ചു. ഷട്ടറുകള്‍ താഴ്ത്തിയ ജലസ്രോതസ്സുകളിലെ ജലനിരപ്പ് വകുപ്പുകള്‍ കൃത്യമായി നിരീക്ഷിക്കണം. മഴ പെയ്ത് നീരൊഴുക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങി ഷട്ടര്‍ ഉയര്‍ത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

No comments