Breaking News

ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ബാക്കിയുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ


കാസർഗോഡ് : ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവരായി ജില്ലയിൽ അസംഘടിത വിഭാഗത്തിൽ ഇനിയും നിരവധി പേരുണ്ട് അവശേഷിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണം .

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അർഹരായ 74666 തൊഴിലാളികളിൽ രജിസ്റ്റർ ചെയ്തത് 32623 പേർ മാത്രം. അവശേഷിക്കുന്നത്

42043 തൊഴിലുറപ്പ് തൊഴിലാളികൾ.മോട്ടോർ ഗതാഗത തൊഴിലാളികളിൽ അർഹരായ ആകെ   34375 പേരിൽ ഇതുവരെ  5638മാത്രമാണ് രജിസ്റ്റർ ചെയ്തത്. അവശേഷിക്കുന്നത് 28747 പേരാണ്.കാർഷിക മേഖലയിൽ ജില്ലയിൽ. 85394. പേർ അസംഘടിതരാണ്. ഇവരിൽ  51365.  പേർ രജിസ്റ്റർ ചെയ്തു.      അവശേഷിക്കുന്നത്. 34028 പേർ. ഇനിയും ഇശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.

No comments