Breaking News

കേരളാ പോലീസ് വോളിബോൾ ടീമിലെത്തിയ രാവണേശ്വരത്തെ ജിഷ്ണു പ്രൈം വോളി ലീഗ് ഹൈദ്രാബാദ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു മലയോരത്ത് നടന്ന നിരവധി വോളിവോൾ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്

കാഞ്ഞങ്ങാട്: കേരള പോലീസ് വോളിബോൾ ടീമിലൂടെ രാവണേശ്വരം സ്വദേശി പി.വി ജിഷ്ണു പ്രൈം വോളീ നാഷണൽ ലീഗ് മത്സരത്തിന് വേണ്ടി ഹൈദ്രബാദ് ടീം തിരഞ്ഞെടുത്തു. കൊച്ചിയിൽ വച്ച് നടന്ന ലേലത്തിൽ ഒന്നര ലക്ഷം തുകയ്ക്കാണ് ജിഷ്ണുവിനെ തിരഞ്ഞെടുത്തത്. മിഡിൽ ബ്ലോക്കർ പൊസിഷനിലാണ് ജിഷ്ണു കളിക്കളത്തിൽ എതിരാളികളോട് പോരാടുക. ആൾ ഇന്ത്യ യൂണിവേഴ്സിറ്റി വോളിബോൾ മത്സരത്തിലും സീനിയർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലും ഈ ഇരുപത്തിരണ്ടുകാരൻ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. രാവണേശ്വരത്തെ വിജയൻ-വനജ ദമ്പതികളുടെ മകനായ ജിഷ്ണു വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളിയുടെ മരുമകൻ കൂടിയാണ്. ആദ്യകാലങ്ങളിൽ കൂരാംകുണ്ട് പുങ്ങംചാൽ മാലോം തുടങ്ങി മലയോരത്ത് നടന്ന വിവിധ വോളിബോൾ മത്സരങ്ങളിലും ജിഷ്ണു മാറ്റുരച്ചിട്ടുണ്ട്. കാസർകോട് സ്പോർട്സ് ഹോസ്റ്റലിലായിരുന്നു പ്ലസ് ടു പഠനം. വോളിബോൾ രംഗത്ത് ദേശീയ അന്തർദേശീയ തലത്തിൽ അഭിമാനകരമായ നേട്ടം കൊയ്യാനുള്ള കഠിന പ്രയത്നത്തിലാണ് ജിഷ്ണു.  ജേക്കബ് ജോസഫാണ് പരിശീലകൻ

No comments