Breaking News

കിനാനൂർ കരിന്തളത്തെ പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക് കട്ടിൽ വിതരണം ചെയ്തു


 

കരിന്തളം : കിനാനൂർ കരിന്തളം പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലെ മുതിർന്ന പൗരന്മാർക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി വിതരണോദ്ഘാടനം നടത്തി. പഞ്ചായത്ത് .വൈസ്പ്രസിഡണ്ട്. ടി.പി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി.എച്ച് അബ്ദുൾ നാസർ, ഷൈജമ്മ ബെന്നി, കെ.വി. അജിത്ത് കുമാർ എന്നിവർ സംസാരിച്ചും പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ,എസ്.ടി, എസ്.സി പ്രമോട്ടർമാർ , പദ്ധതി ഗുണഭോക്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടരി പി.യു. ഷീല സ്വാഗതം പറഞ്ഞു.

No comments