Breaking News

അഡ്വ.പ്രശാന്ത് ഭൂഷൻ്റെ പാമത്തട്ട് സന്ദർശനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിൽ കോട്ടഞ്ചേരിയുടെ കാവൽക്കാർ വിവിധ കേന്ദ്രങ്ങളിൽ കോർണർ യോഗങ്ങൾ നടന്നു

കൊന്നക്കാട്: കോട്ടഞ്ചേരി പാമത്തട്ടിൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരായ സമരത്തെ പിന്തുണച്ച് ദേശീയ നേതാക്കളും രംഗത്തുവരുന്നു. തലക്കാവേരി വന്യജീവി സങ്കേതത്തെ വരെ ബാധിക്കുന്ന വിധത്തിൽ ക്വാറി സ്ഥാപിക്കാനുള്ള നീക്കം ഇതിനോടകം ദേശീയ തലത്തിലുള്ള പ്രമുഖരുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടു്. ഡിസം.22 ന് സുപ്രീം കോടതിയിലെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൻ നിർദ്ദിഷ്ഠ ക്വാറി പ്രദേശത്ത് സന്ദർശനം നടത്തുകയും കൊന്നക്കാടു് സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയും ചെയ്യും. പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലയായി ബന്ധപ്പെട്ട അധികൃതർ തന്നെ പ്രഖ്യാപിച്ചിരിക്കുന്ന മേഖലയിൽ ക്വാറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും പരിസ്ഥിതി സംഘടനകളും. അതിൻ്റെ ഭാഗമായാണ് പ്രശാന്ത് ഭൂഷൻ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയിൽ കർഷക നേതാക്കളായ പി.ടി.ജോൺ, അഡ്വ.ജോൺ ജോസഫ് തുടങ്ങിയവരും  പരിസ്ഥിതി സംരക്ഷണ രംഗത്തെ പ്രമുഖരും പങ്കെടുക്കും. ജനുവരിയിൽ സംസ്ഥാന തല പരിസ്ഥിതി പ്രവർത്തക സംഗമം പാമത്തട്ടിൽ നടത്താനുള്ള ശ്രമങ്ങളുമാരംഭിച്ചിട്ടുണ്ടു്. പരിപാടിയുടെ വിജയത്തിനായി വിവിധ കേന്ദ്രങ്ങളിൽ കോർണർ യോഗങ്ങൾ സംഘടിപ്പിച്ചു. പാമത്തട്ടിൽ നടക്കുന്ന പരിസ്ഥിതി സംഗമത്തിൽ പ്രമുഖ ദേശീയ നേതാക്കൾ പങ്കെടുക്കുമെന്ന്                    പാമത്തട്ട് സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.

No comments