Breaking News

കുഞ്ഞുണ്ണി മാഷ് കവിതാ സമാഹാരം പ്രത്യേക ജൂറി പുരസ്‌കാരത്തിന് പുല്ലൂര്‍ കൊടവലം സ്വദേശിനി അനിതകുമാരി അര്‍ഹയായി


 

പുല്ലൂർ: തൃശൂര്‍ കാട്ടൂര്‍ കലാസദനം കുഞ്ഞുണ്ണി മാഷ് കവിതാ സമാഹാരം പ്രത്യേക ജൂറി പുരസ്‌കാരത്തിന് പുല്ലൂര്‍ കൊടവലം സ്വദേശിനി അനിതകുമാരി കൊടവലം അര്‍ഹയായി. 'പരിവര്‍ത്തനം ' എന്ന കവിതയ്ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. മലയാള സാഹിത്യ പുസ്തക പ്രവര്‍ത്തക സംഘത്തിന്റെ സാഹിത്യ പ്രഭ പുരസ്‌കാരത്തിന്റെ ഫെലോഷിപ്പിലേക്കും അനിതകുമാരിയുടെ 'വാക്കുമരത്തിലെ ഇലയനക്കങ്ങള്‍ തെരഞ്ഞെടുത്തിരുന്നു. സദ്ഗുരു സ്‌കൂള്‍ ലൈബ്രേറിയന്‍ ആയി അനിത കുമാരി പ്രവര്‍ത്തിച്ചു വരുന്നു.ഭര്‍ത്താവ് രത്‌നാകരന്‍ മക്കള്‍ :നിധിന്‍, നിവേദ്യ

No comments