Breaking News

പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണന്റെ അമ്മയും പരേതനായ സ്വാതന്ത്ര്യ സമര സേനാനി കെ.കെ കുഞ്ഞിരാമപൊതുവാളിന്റെ ഭാര്യയുമായ ചുവാട്ട വടക്കേക്കര നാരായണി അമ്മ നിര്യാതയായി


പയ്യന്നൂര്‍: പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണന്റെ അമ്മ ചുവാട്ട വടക്കേക്കര നാരായണി അമ്മ(96) നിര്യാതയായി. ഭര്‍ത്താവ് സ്വാതന്ത്ര്യ സമര സേനാനിയും, ഖാദി പ്രവര്‍ത്തകനും, ഗാന്ധിയനുമായ പരേതനായ കെ.കെ കുഞ്ഞിരാമപൊതുവാള്‍. മക്കള്‍: സി.വി ജാനകിയമ്മ, സി.വി ഭാനുമതി ( റിട്ട. ഹെഡ് മിസ്ട്രസ്), സി.വി ബാലകൃഷ്ണന്‍ (റിട്ട. അധ്യാപകന്‍, കഥാകൃത്ത്, നോവലിസ്റ്റ്), സി.വി സൗദാമിനി (അധ്യാപിക), സി.വി പ്രഭാവതി.

മരുമക്കള്‍ പി കമ്മാര പൊതുവാള്‍ (റിട്ട. കോ ഓപ് സ്റ്റോര്‍ സെക്രട്ടറി), പത്മാവതി (റിട്ട. അധ്യാപിക), പരേതരായ വി. കൃഷ്ണ പൊതുവാള്‍ (സന്നിധാനം), എ. പി കുഞ്ഞിരാമ പൊതുവാള്‍(റിട്ട .തഹസില്‍ദാര്‍), രാഘവന്‍ നമ്പ്യാര്‍ (റിട്ട. റെയില്‍വെ).

No comments