Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ആവാസ് ദിവസ് ആഘോഷവും ബോധവൽക്കരണ ക്ലാസും നടന്നു


വെള്ളരിക്കുണ്ട്:  പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ആവാസ് ദിവസ് ആഘോഷവും ബോധവൽക്കരണ ക്ലാസും നടന്നു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷമി ഉദ്ഘാടനം ചെയ്തു. തുടർന്ന് പി എം എ വൈ(ജി)  ആവാസ് പ്ലസ് ഗുണഭോക്താക്കൾക്ക് ഈ വർഷത്തെ ആദ്യ ഗഡു വിതരണവും പ്രസിഡണ്ട് നിർവ്വഹിച്ചു.  പി എം എ വൈ (ജി)  പദ്ധതിയിൽ 247 വീടുകൾ പൂർത്തികരിച്ചു. പൂർത്തികരിച്ച വീടുകളുടെ താക്കോൽ ദാനം  ചടങ്ങിൽ വെച്ച്  ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ പി വി ചന്ദ്രൻ  നിർവ്വഹിച്ചു. 2021-22 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഭൂരഹിത ഭവന രഹിതരായ ഗുണഭോക്താക്കളുടെ സ്ഥലത്തിന്റെ ആധാരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ  രജനി കൃഷ്ണൻ അർഹരായവർക്ക് കൈമാറി. ചടങ്ങിൽ വൈ. പ്രസി. കെ ഭൂപേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ വികസന സമിതി ചെയർപേഴ്സൺ പത്മകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് കുത്തിയത്തോട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഒ മുഹമ്മദ് സ്വാഗതവും എം വിജയകുമാർ നന്ദിയും പറഞ്ഞു.

No comments