Breaking News

ദേശീയ പണിമുടക്കിൻ്റെ മുന്നോടിയായി നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീമനടി പോസ്റ്റോഫീസ് മാർച്ച് നടത്തി


ഭീമനടി: നിർമ്മാണ തൊഴിലാളി കളുടെ സാമ്പത്തിക ബാധ്യത കേന്ദ്ര സർക്കാർ എറ്റെടുക്കുക, 1996 ലെ നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് നിയമം സംരക്ഷിക്കുക, സിമൻ്റ്, കമ്പി തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം തടയുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ അന്യായമായ വിലവർദ്ധനവ് തടയുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്   CWFI യുടെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികളുടെ ദേശീയ പണിമുടക്ക് ഡിസംബർ 2,3 തീയതികളിലായി നടക്കുകയാണ് ,ഇതിൻ്റെ ഭാഗമായി നിർമ്മാണ തൊഴിലാളി യൂണിയൻ CITU എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീമനടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ചം ധർണ്ണയും നടത്തി.

യൂനിയൻ ഏരിയ പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ CITU ഏരിയ കമ്മിറ്റി അംഗം സ്ക്കറിയ അബ്രാഹം ഉദ്ഘാടനം ചെയ്തു. ജോസഫ് രാജു, ശിവദാസൻ എന്നിവർ സംസാരിച്ചു.

യൂണിയൻ ഏരിയ സെക്രട്ടറി കെ ദിനേശൻ സ്വാഗതം പറഞ്ഞു.

No comments