പെരുമ്പടവ് ബി.വി.ജെ.എം ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഉത്ഘാടനം ചെയ്തു
പെരുമ്പടവ് ബി.വി.ജെ.എം ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഡിസംബർ 26 മുതൽ ജനുവരി 1 വരെയാണ് ക്യാമ്പ് നടത്തുന്നത്. ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജ്യോതിലക്ഷ്മി എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സഖറിയാസ് അബ്രാഹം, അസിസ്റ്റന്റ് മാനേജർ ഫാ. ജെർസൻ ,പി.ടി.എ പ്രസിഡന്റ് ഷാബു ആന്റണി, മദർ പി.ടി.എ.പ്രസിഡന്റ് ജൂലി ഷിജുകുമാരി, ദിയ പ്രകാശ് എന്നിവർ പ്രസംഗിച്ചു. എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ റോണി ഇഗ്നേഷ്യസ് ക്യാമ്പ് വിശദീകരണം നടത്തി. കേരള മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് കരസ്ഥമാക്കിയ പൂർവ്വവിദ്യാർത്ഥി ബ്ലെസ്സൻ സെബാസ്റ്റ്യന് ഉപഹാരം നൽകി ആദരിച്ചു. ക്യാമ്പ് ഉത്ഘാടനത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
No comments