'എടത്തോട് ശാന്താ വേണുഗോപാൽ ട്രസ്റ്റ് ആശുപത്രിയിൽ മതിയായ ഡോക്ടർമാരെ അനുവദിച്ച് പൂർണ്ണമായി പ്രവർത്തന സജ്ജമാക്കണം': ഡിവൈഎഫ്ഐ എടത്തോട് യൂണിറ്റ് സമ്മേളനം
പരപ്പ: ഡിവൈഎഫ്ഐ എടത്തോട് യൂണിറ്റ് സമ്മേളനം സമാപിച്ചു. എളേരി ബ്ലോക്ക് സെക്രട്ടറി പി.വി അനു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അഖിൽകുമാർ റിപ്പോർട്ടവതരിപ്പിച്ചു. എളേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് സജിൻരാജ്, ബളാൽ മേഖലാ സെക്രട്ടറി രമ്യ മധു, മേഖലാ കമ്മിറ്റിയംഗം അജിത്ത് ബളാൽ, ശശി.പി, ആര്യ ദാമോദരൻ, ബിനിൽ ജോൺസൺ, ദേവരാജ് ഗോപി, സവിത ബിനിൽ എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് സെക്രട്ടറിയായി ദേവരാജ് ഗോപിയെയും പ്രസിഡന്റായി സവിത ബിനിലിനേയും സമ്മേളനം ഐകകണ്ഠേന തെരഞ്ഞെടുത്തു. എടത്തോട് ശാന്താവേണുഗോപാൽ ട്രസ്റ്റ് ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെ അനുവദിച്ച് പൂർണ്ണമായി പ്രവർത്തന സജ്ജമാക്കണമെന്നും, എടത്തോട് കേന്ദ്രീകരിച്ച് ഒരു മിനി സ്റ്റേഡിയം അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
No comments