Breaking News

സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച്‌ തെളിവെടുക്കും



തിരുവല്ല: സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നാലാം പ്രതി മണ്‍സൂറിനെ ഇന്ന് കാസര്‍കോട് എത്തിച്ച്‌ തെളിവെടുക്കും.

കേസില്‍ നിലവില്‍ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഭവത്തില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

അതേസമയം, കൊലപാതകത്തിന് ശേഷം പുറത്ത് വന്ന ഫോണ്‍ സന്ദേശം തന്റെതാണെന്ന് അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. നിലവില്‍ കിട്ടിയ തെളിവുകളില്‍ ഏറ്റവും പ്രധാനമെന്ന് കരുതുന്നതാണ് അഞ്ചാം പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണമെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ കൊലപാതകത്തില്‍ ആര്‍ എസ് എസ്സിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇടത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇവര്‍ ഇത് പ്രചരിപ്പിക്കുന്നുമുണ്ട്.

No comments