Breaking News

മൂന്നു രോഗികളുടെ ചികിത്സക്ക് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക ഇന്ന് കൊന്നക്കാട് വെച്ച് കൈമാറും


കൊന്നക്കാട് :നിർധനരായ മൂന്നു രോഗികളുടെ ചികിത്സക്കു വേണ്ടി ജനകീയ കമ്മിറ്റി യുടെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക ഇന്ന് വൈകുന്നേരം കൊന്നക്കാട് വെച്ച് കൈമാറും. ഒരുലക്ഷത്തി പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്നു രൂപ വീതം ഓരോ രോഗികൾക്കും കൈമാറാൻ സാധിക്കുന്നത് നാടിന്റെ ഐക്യതിന്റെയും സ്നേഹത്തിന്റെയും വിജയമാണെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. .നാലായിരത്തോളം ബിരിയാണി വിതരണം ചെയ്തും സംഭാവന വഴി ലഭിച്ച തുകയും കൂടി ആയപ്പോൾ മൂന്നു ലക്ഷത്തി മുപ്പതിനായിരത്തോളം രൂപ ചികിത്സക്കായ് ലഭിച്ചു.. ബിരിയാണി ചലഞ്ചിലൂടെ കിട്ടുന്ന തുക മൂന്നു രോഗികൾക്കും തുല്യമായി വീതിച്ചു നൽകുമെന്ന് ജനകീയ കമ്മിറ്റി അംഗങ്ങൾ പറഞ്ഞിരുന്നു.   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ്, വൈറ്റ് ആർമി കൊന്നക്കാട്, മൈത്രി സ്വയം സഹായ സംഘo,കൊന്നക്കാട് ഡ്രൈവേഴ്സ് യൂണിയൻ, നമ്മുടെ ഗ്രാമം കൊന്നക്കാട്, സ്റ്റാർ മുട്ടോo കടവ്,മഹാത്മ ജനശ്രീ യൂണിറ്റ്, യെസ് ഐ ക്യാൻ,അപ്പൂസ് കൺസ്ട്രക്ഷൻ, ഗോൾഡൻ സ്വയം സഹായ സംഘo തുടങ്ങി സംഘടനകളും കൂട്ടായ്മ കളും പിന്തുണയുമായി ഉണ്ടായിരുന്നു..

No comments