Breaking News

കാഞ്ഞങ്ങാട്ടെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ബാബുവിന് വിജയം



കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം വാര്‍ഡിലേക്ക് (ഒഴിഞ്ഞവളപ്പ്) നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം. 116 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന് വേണ്ടി ജനവിധി തേടിയ കോണ്‍ഗ്രസിലെ കെ.ബാബു വിജയിച്ചത്. ആകെ പോള്‍ ചെയ്ത 985 വോട്ടില്‍ കെ. ബാബു 417 വോട്ടും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി സുഹാസ് 301 വോട്ടും, എന്‍ഡിഎ സ്ഥാനാര്‍തഥി ടി.വി പ്രശാന്തന്‍ 248 വോട്ടും നേടി. അതേസമയം യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.പി മധുവിന് ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച എ. ബാബുവിന് 12 വോട്ട് ലഭിച്ചു. കൗണ്‍സിലറായിരുന്ന കോണ്‍ഗ്രസിലെ ബനീഷ് രാജിന്റെ നിര്യാണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞതവണ 161 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്റെ വിജയം. ഇത്തവണ റിബലിനേയടക്കം മറികടന്ന് മികച്ച ഭൂരിപക്ഷത്തോടെ തന്നെ വിജയം നേടാനായത് യുഡിഎഫിന് അഭിമാനമായി.

No comments