Breaking News

കെസിസിപി ലിമിറ്റഡിൻ്റെ ഹൈടെക്ക് കയർ ഡീ ഫൈബറിംഗ് യൂണിറ്റിലെ ആദ്യ കയർ ഫൈബർ ലോഡ് മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു


കാഞ്ഞങ്ങാട് : കേരള സർക്കാരിന്റെ വ്യവസായ വകുപ്പിൻ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡ് വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ആരംഭിച്ച ഹൈടെക്ക് കയർ ഡീ ഫൈബറിംഗ് യൂണിറ്റിലെ ആദ്യ കയർ ഫൈബർ ലോഡ് മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.


കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനിയുടെ സാങ്കേതിക സഹായത്തോടു കൂടി 1.65 കോടി രൂപ ചെലവിൽ പുതുക്കൈ യൂണിറ്റിൽ ആരംഭിച്ച പ്രസ്തുത യൂണിറ്റിൽ ആദ്യഘട്ടത്തിൽ ലോങ് ഫൈബർ, ഷോർട്ട് ഫൈബർ എന്നിവയാണ് ഉൽപ്പാദിപ്പിക്കുന്നത്. ഒരു ഷിഫ്റ്റിൽ 30,000 തൊണ്ട് അടിക്കുവാൻ പറ്റുന്ന പദ്ധതിയാണിത്. രണ്ടാംഘട്ടം കയർ ബ്രിക്കറ്റ്, വളം, ബെഡ്ഡിനാവശ്യമായ ബെയർ ഷീറ്റ് മറ്റു ചകിരി ഉൽപ്പന്നങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുവാൻ പദ്ധതിയുണ്ട്. 


ചടങ്ങിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു

No comments