Breaking News

സുരേന്ദ്രൻ നീലേശ്വരം- ശെൽവരാജ് കയ്യൂർ സ്മാരക മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു രവീന്ദ്രൻ രാവണേശ്വരത്തിനും സി.സുനിൽകുമാറിനും പുരസ്ക്കാരം


നീലേശ്വരം: സുരേന്ദ്രൻ സ്മാരക സമിതിയുടെ സുരേന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ പുരസ്കാരത്തിന് രവീന്ദ്രൻ രാവണേശ്വരവും ശെൽവരാജ് കയ്യൂർ സ്മാരക മാധ്യമ ഫോട്ടോഗ്രാഫി അവാർഡിന് സി.സുനിൽകുമാറും അർഹരായി.
മാധ്യമം ദിനപത്രത്തിലെ ചീഫ് റിപ്പോർട്ടറാണ് രവീന്ദ്രൻ രാവണീശ്വരം. മാതൃഭൂമി ചീഫ് ഫോട്ടോ ഗ്രാഫറാണ് സി. സുനിൽകുമാർ. പത്രപ്രവർത്തനരംഗത്തെയും മാധ്യമ ഫോട്ടോഗ്രാഫി രംഗത്തെയും സമഗ്ര സംഭാവനകൾ വിലയിരുത്തിയാണ് ഇരുവരെയും പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. അവാർഡ്ദാനചടങ്ങ് ഡിസംബർ 31ന് വൈകുന്നേരം 4 മണിക്ക് നീലേശ്വരം വ്യാപാരഭവൻ ഹാളിൽ നടക്കുമെന്ന് സുരേന്ദ്രൻ സ്മാരകസമിതി ചെയർമാൻ പ്രൊഫ. കെ. പി. ജയരാജൻ, ജനറൽ സെക്രട്ടറി പി. വിജയകുമാർ എന്നിവർ അറിയിച്ചു.

No comments